reshan-
റേഷൻ ഗോതമ്പ്, മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി .രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിന്റെ ഗോതമ്പ്, മണ്ണെണ്ണ വിഹിതം വെട്ടികുറയ്ക്കുകയും മണ്ണെണ്ണ വിലവർദ്ധിപ്പിക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ രാജ് ഭവനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടി സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിതെളിക്കുമെന്നും
റേഷൻ സമ്പ്രദായത്തിൽ നിന്ന് പുറത്തായിട്ടുള്ള 57 ശതമാനം വരുന്ന മുൻ ഗണനേതര വിഭാഗങ്ങൾക്കായി സംസ്ഥാനത്തിന് നൽകി വന്നിരുന്ന ഗോതമ്പ് നിർത്തലാക്കിയെന്നും ഇതിനെ തുടർന്ന് ഇവർക്ക് ഗോതമ്പ് ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും

മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു.

കെ.ആർ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ, ട്രഷറർ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, പി.ആർ. സുന്ദരൻ, അഡ്വ.ആർ.സജിലാൽ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ നേതാക്കന്മാരായ കെ. പി. സുധീർ, എം. ആർ. സുധീഷ്, അജയകുമാർ, ഹരിദാസ് ,ഷാജി കുമാർ, കോവളം വിജയകുമാർ ,പവിത്രൻ മീനാങ്കൽ സന്തോഷ്,സി. ജെ. അനിൽകുമാർ, ബിപിൻ, സിനീഷ് ,എസ്. സജിത്ത്, ടി.സജീവ്, അനിൽ, സ്റ്റീഫൻ, ഷാജി, എം. ബി. ഉണ്ണികൃഷ്ണൻ, ഹരി മല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകി.