bahirakasa-vinoda-yathra-

പ​രി​ശീ​ല​നമില്ലാതെ മി​ക​ച്ച ബ​ഹി​രാ​കാ​ശ വി​നോ​ദ​യാ​ത്ര​യ്​ക്ക് ഇ​പ്പോൾ നല്ല സമയമാണ്. ര​ണ്ടു മ​ണി​ക്കൂ​റോ​ളം​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മു​പ്പ​ത് കി​ലോ​മീ​റ്റർ ഉ​യ​ര​ത്തിൽ വരെ കൊ​ണ്ടു​പോ​കും. ഭീ​മൻ ബ​ലൂ​ണി​ലാ​ണ് യാത്ര. ഇ​ത് ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തേ​ക്കാൾ സു​ന്ദ​ര​മാ​ണ്.

ഇ​തി​നു​ള്ളി​ലെ ക​സേ​ര​യിൽ ചാ​രി​ക്കി​ട​ന്ന് ഭ​ക്ഷ​ണ​വും ബാർ​സേ​വ​ന​വും ആ​സ്വ​ദി​ക്കാം. ടെ​ലി​സ്‌​കോ​പ്പി​ലൂ​ടെ ഭൂ​മി​യെ നി​രീ​ക്ഷി​ക്കാം. ഇ​തി​നു​ള്ളിൽ ആ​ഡം​ബ​ര​പൂർ​ണ​മാ​യ ജ​നാ​ല​ക​ളു​ള്ള വി​ശ്ര​മ​മു​റി​യു​മു​ണ്ട്.

​ചു​റ്റു​മു​ള്ള​തെ​ല്ലാം ക​റ​ങ്ങി​ത്തിരിഞ്ഞ് ക​ണ്ടാ​സ്വ​ദി​ക്കാം. ആ​യി​രം ഡോ​ളർ അ​ട​ച്ച് സീ​റ്റ് ബു​ക്ക് ചെയ്താൽ 2025 ൽ യാ​ത്ര നടത്താം.

ഹീ​ലി​യം ബ​ലൂ​ണിൽ ഘ​ടി​പ്പി​ച്ച ക്യാ​പ്‌​സൂൾ
1. ഹീ​ലി​യം ബ​ലൂ​ണിൽ ഘ​ടി​പ്പി​ച്ച ക്യാ​പ്‌​സൂ​ളിലിരുന്ന് ഭാ​ര​മി​ല്ലാ​യ്​മ അ​നു​ഭ​വി​ക്കാം

2. വ​ള​രെ ഉ​യ​ര​ങ്ങ​ളിൽ​ നി​ന്ന് ഭൂ​മി​യെ കാണാനും ഉ​പ​രി​ത​ല​ത്തി​ന്റെ വ​ക്ര​ത​യും ബ​ഹി​രാ​കാ​ശ​ത്തി​ന്റെ ക​റു​പ്പും ആ​സ്വ​ദി​ക്കാം

3. ന​ക്ഷ​ത്ര​ങ്ങ​ളോ​ട് കു​റേ​ക്കൂ​ടി അ​ടു​ത്തി​രി​ക്കാം

4. ര​ണ്ട് മ​ണി​ക്കൂർ യാ​ത്ര​യിൽ പാ​ര​ച്യൂ​ട്ടി​ന്റെ സ​ഹാ​യ​ത്താൽ തി​രി​ച്ച് ലാൻ​ഡിം​ഗ്

5. ഡ​ച്ച് ക​മ്പ​നി​യാ​യ സ്‌​പേ​സ് എ​ക്‌​സ്‌​പൊ​സി​ഷൻ കോർ​പ്പ​റേ​ഷൻ, അ​മേ​രി​ക്ക​യി​ലെ ഗോൾ​ഡൻ സ്‌​പൈ​ക്ക്, എ​ലോൺ മ​സ്​കി​ന്റെ സ്‌​പേ​സ് എ​ക്‌​സ്, ഫ്രാൻ​സി​ലെ ദേ​ശീ​യ ബ​ഹി​രാ​കാ​ശ ക​മ്പ​നി, ബ്രി​ട്ടീ​ഷ് സം​ര​ഭ​ക​നാ​യ റി​ച്ചാർ​ഡ് ബ്രാൻ​സ​ണി​ന്റെ വിർ​ജിൻ ഗാ​ല​ക്​റ്റി​ക്, ജെ​ഫ്‌​ബെ​സോ​സി​ന്റെ ബ്ലൂ ഒ​റി​ജിൻ ക​മ്പ​നി തു​ട​ങ്ങി​യ​വ​രെ​ല്ലാം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ളർ ഈ രം​ഗ​ത്ത് നി​ക്ഷേപിച്ചു

ടി​ക്ക​റ്റ് നി​ര​ക്ക് ₹ 60 ല​ക്ഷം


മൂന്ന് ദൗത്യങ്ങളുമായി സ്പേസ് എക്സ്
ആ​ദ്യ​ത്തെ ബ​ഹി​രാ​കാ​ശ ​വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത് സ്‌​പേ​സ് എ​ക്‌​സാ​ണ്, 2022 ഏ​പ്രിൽ 8ന്. ഒരാളിന് ഏ​താ​ണ്ട് 400 കോ​ടി രൂ​പ​ ഈ​ടാ​ക്കി റോ​ക്ക​റ്റി​ന്റെ സ​ഹാ​യ​ത്താൽ ബ​ഹി​രാ​കാ​ശ നി​ല​യിൽ എ​ത്തി​ച്ചു. മ​റ്റു പ്രൊ​ഫ​ഷ​ണൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ബ്ലൂ ഒ​റി​ജിൻ, വിർ​ജിൻ ഗാ​ല​ക്​റ്റി​ക് തു​ട​ങ്ങി​യ​വർ അ​ന്തം​വി​ട്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത ര​ണ്ട് വർ​ഷ​ത്തി​നു​ള്ളിൽ ആ​റു​മാ​സ​ത്തി​ലൊ​രി​ക്കൽ മൂ​ന്ന് ദൗ​ത്യ​ങ്ങൾ​കൂ​ടി ന​ട​ത്താൻ സ്‌​പേ​സ് എ​ക്‌​സി​ന് പ​രി​പാ​ടി​യു​ണ്ട്.


പൊ​ങ്ങി​ക്കി​ട​ക്കും വോ​യേ​ജർ സ്റ്റേ​ഷൻ

കാ​ലി​ഫോർ​ണി​യാ​യി​ലെ ഗേ​റ്റ് വേ ഫൗ​ണ്ടേ​ഷൻ ക​മ്പ​നി ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ന് മു​ക​ളിൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന ക്രൂ​യി​സ് ക​പ്പൽ മാ​തൃ​ക​യി​ലു​ള്ള ഹോ​ട്ടൽ നിർ​മ്മി​ക്കാൻ പോ​കു​ന്നു. ഇ​തിൽ റെ​സ്റ്റോ​റന്റു​കൾ, ബാ​റു​കൾ, സി​നി​മ കാ​ണാ​നു​ള്ള സൗ​ക​ര്യം, ജി​മ്മു​കൾ, ക​ച്ചേ​രി ഹാ​ളു​കൾ, ലൈ​ബ്ര​റി​കൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങളു​ണ്ടാ​യി​രി​ക്കും. 400 ആ​ളു​കൾ​ക്ക് താ​മ​സി​ക്കാം. ഹോ​ട്ട​ലി​ന്റെ പേ​രാ​ണ് വോ​യേ​ജർ സ്റ്റേ​ഷൻ. 2027 ൽ യാ​ഥാർ​ത്ഥ്യ​മാ​കും. ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ര​ല്ലാ​ത്ത സാ​ധാ​ര​ണ പൗ​ര​ന്മാ​രെ ബ​ഹി​രാ​കാ​ശ വി​നോ​ദ​യാ​ത്ര​യ്​ക്ക് കു​റ​ഞ്ഞ ചെ​ല​വിൽ കൊ​ണ്ടു​പോ​കാൻ ബ്ലൂ ഒ​റി​ജിൻ ക​മ്പ​നി ബ​ലൂൺ റൈ​ഡു​കൾ തയ്യാറാക്കുകയാണ്. 1903 ൽ അ​മേ​രി​ക്ക​യ്​ക്ക് ഒ​രു വി​മാ​ന​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ 1938 ൽ ഈ വി​മാ​ന വ്യ​വ​സാ​യം 1200000 മ​ട​ങ്ങ് വ​ളർ​ന്നു. അ​തു​പോ​ലെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​ര​വും വ​ള​രു​മോ? കാ​ത്തി​രു​ന്ന് കാ​ണാം.