കൊട്ടിയം: പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കശുഅണ്ടി തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി താഷ്‌ക്കന്റ് കാട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. ആയിക്കുന്നം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ നൗഷാദ്, പോളയത്തോട് ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, ഫെഡറേഷൻ ജില്ലാ പ്രസിഡന്റായി ചെക്കാല നാസർ, വൈസ് പ്രസിഡന്റുമാരായി ഷാജഹാൻ പടിപ്പുര, എ.കെ.സനോവർ, ജനറൽ സെക്രട്ടറിയായി ചകിരിക്കട അൻസാരി, സെക്രട്ടറിമാരായി സുനി മോൻ കിളികൊല്ലൂർ, രാധ കേരളപുരം , ട്രഷററായി മാഹീൻ എന്നിവരെ തിരഞ്ഞെടുത്തു. എം.ശ്രീകുമാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.