പരവൂർ : പരവൂർ എസ്.എൻ.വി റീജിയണൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 100 മത് അന്താരാഷ്ട്ര സഹകരണ ദിനം ആഘോഷിച്ചു. മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം എന്ന വിഷയത്തിൽ സെമിനാറും നടന്നു.
എസ്.എൻ.വി ബാങ്ക് അങ്കണത്തിൽ നടന്ന സഹകരണദിനാഘോഷ സെമിനാർ പരവൂർ നഗരസഭ അദ്ധ്യക്ഷ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. എ.സി.എസ്.ടി.ഐ മുൻ ഫാക്കൽറ്റി ബി.രാജൻ വിഷയാവതരണം നടത്തി. ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളായ പരവൂർ എസ്.രമണൻ, കെ.രാജേന്ദ്രൻ, ശാന്താതിലകൻ, മുതിർന്ന അംഗം ഹഫീസുദ്ദീൻ തുടങ്ങിയവരെ ആദരിച്ചു. ബാങ്ക് സെക്രട്ടറി എ.കെ. മുത്തുണ്ണി, ഭരണസമിതി അംഗങ്ങളായ ബി.സുരേഷ്, കെ.സദാനന്ദൻ, ടി.ജി.പ്രതാപൻ, വി.മഹേശ്വരൻ, എസ്.അശോക് കുമാർ, ഷൈനിസുകേഷ്, പ്രിജിഷാജി, ഡി.എൻ.ലോല, ബാങ്ക് കൺ കറന്റ് ഓഡിറ്റർ എം.നൂർജഹാൻ, ആർബിട്രേറ്റർ/സെയിൽ ഓഫീസർ എസ്.ഉഷ എന്നിവർ സംസാരിച്ചു .