കൊട്ടിയം: ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ സ്ഥാപകനും മുൻ ചെയർമാനുമായ പരേതനായ ഡോ.എ.യൂനുസ് കുഞ്ഞിന്റെ 83-ാം ജന്മദിനം ട്രസ്റ്റിന്റെ നൃതൃത്വത്തിൽ ഫൗണ്ടേഴ്സ് ഡേ ആയി ആചരിച്ചു. യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗിലെ സി.എച്ച് സ്ക്വയറിൽ നടന്ന ചടങ്ങിൽ മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ചികിത്സാ ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം ദരീഫ ബീവി നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷാജഹാൻ യൂനുസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ നൗഷാദ് യൂനുസ്, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൻസൂർ ഹുദവി, സെക്രട്ടറി അബ്ദുൽ റഹ്മാൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം, ജില്ലാ വൈസ് പ്രസിഡന്റ് ഹാജി ഫസലുദീൻ, അബ്ദുൽ റഷീദ്, ട്രസ്റ്റ് അംഗങ്ങളായ ഹാഷിം യൂനുസ്, അഡ്വ.അൻസർ യൂനുസ്, അമാൻ നൗഷാദ്, വിവിധ കോളേജ്, സ്കൂൾ പ്രിൻസിപ്പൽമാർ തുടങ്ങിയവർ സംസാരിച്ചു. എസ്.അഹമ്മദ് ഉഖൈൽ, ഡോ.ലക്ഷ്മി നടരാജൻ, സിസ്റ്റർ സുനിത, എൽ. മായ എന്നിവർ വിശുദ്ധ ഗ്രന്ഥ പാരായണം നടത്തി.