
കൊല്ലം: ഫയലുകൾ ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടതോടെ ബ്രൂവറി അഴിമതി കേസ് യാഥാർത്ഥ്യമാണെന്ന് തെളിഞ്ഞതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രൂവറി അഴിമതി താൻ മുമ്പ് ഉന്നയിച്ചപ്പോൾ പലർക്കും വിശ്വാസം വന്നിരുന്നില്ല. സ്വർണക്കടത്ത് അഴിമതി ബിരിയാണി ചെമ്പ് കൊണ്ട് മറയ്ക്കാൻ പിണറായിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, സി.ആർ.മഹേഷ് എം.എൽ.എ, ജി.പ്രതാപവർമ്മതമ്പാൻ, എം.എം.നസീർ, എ.ഷാനവാസ് ഖാൻ, കുളക്കട രാജു, എഴുകോൺ നാരായണൻ, ടി.സി.വിജയൻ, എം.അൻവറുദ്ദീൻ, സി.മോഹനൻപിള്ള, ചിരട്ടക്കോണം സുരേഷ്, പ്രകാശ് മൈനാഗപ്പള്ളി, സി.എസ്.മോഹൻകുമാർ, സലീം ബംഗ്ലാവിൽ, ഇടവനശേരി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിന് സൂരജ് രവി, പി.ആർ.പ്രതാപചന്ദ്രൻ, അഡ്വ.എസ്.ഷേണാജി, തൊടിയൂർ രാമചന്ദ്രൻ, കോലത്ത് വേണുഗോപാൽ, കെ.ബേബിസൺ, നെടുങ്ങോലം രഘു, കുരീപ്പള്ളി സലീം, ഗോകുലം അനിൽ, ചിതറ മുരളി, ബഷീർ, എൽ.കെ.ശ്രീദേവി, സുൽഫിക്കർ സലാം, കുരീപ്പുഴ മോഹനൻ, സുൽഫി, കെ.ജി.രവി, ചിറ്റുമൂല നാസർ, കൃഷ്ണൻകുട്ടി നായർ, എസ്.വിപിനചന്ദ്രൻ, എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.