കൊല്ലം : അന്തർദേശീയ സഹകരണ ദിനം കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കൊല്ലം സി.പി.സി യിൽ ആഘോഷിച്ചു.
ബാങ്ക് ജീവനക്കാർ പങ്കെടുത്ത ചടങ്ങിൽ, ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ.ജി.ലാലു സഹകരണ പതാക ഉയർത്തി. ഡെപ്യുട്ടി ജനറൽ മാനേജർ പി.കെ.ജിനീഷ് സ്വാഗതം പറഞ്ഞു. സീനിയർ മാനേജർ കെ.വി.സ്മിത, മാനേജർ എം.വേണുഗോപാൽ എന്നിവർ സംസാരിച്ചു.