കൊല്ലം: കേരള പൊലീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുണ്ടറ പഞ്ചായത്ത് ടൗൺ ഹാളിൽ മന്ത്റി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അസോ. വൈസ് പ്രസിഡന്റ് ടി.തങ്കപ്പൻ അദ്ധ്യക്ഷനായി. കുണ്ടറ പൊലീസ് എസ്.എച്ച്.ഒ എസ്.മഞ്ചുലാൽ, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ഉദയകുമാർ, സെക്രട്ടറി ആർ.ആർ. സാജു, സ്വാഗതം സംഘം ജനറൽ കൺവീനർ വൈ. സോമരാജ്, ആർ. ബാലചന്ദൻ പിള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന ജോ.സെക്രട്ടറി കെ.കെ.ജോസ് റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി.ഡി.സുരേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗിരികുമാർ കണക്കും അവതരിപ്പിച്ചു.

ഭാരവാഹികളായി എസ്. രാധാകൃഷ്ണൻ (പ്രസിഡന്റ്), സി.ഡി.സുരേഷ് (സെക്രട്ടറി), ടി.തങ്കപ്പൻ, വി.രാമചന്ദ്രൻ പിള്ള, ഡി.പ്രസന്നൻ (വൈസ് പ്രസിഡന്റ്), ഇ.എൻ.ജയപ്രകാശ്, കെ.ബാലകൃഷ്ണപിള്ള, ആർ.ദിലീപ്കുമാർ (ജോ.സെക്രട്ടറി), എൽ.മണികണ്ഠൻ പിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.