ctnr-padam
ചിറക്കര മേഖലയിലെ കരയോഗ സന്ദർശനങ്ങളുടെ ഉദ്ഘാടനം 2874 കുളത്തൂർകോണം കരയോഗത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി നിർവഹിക്കുന്നു

ചാത്തന്നൂർ : ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ നടത്തി വരുന്ന കരയോഗ സന്ദർശനത്തിന്റെ ഭാഗമായി ചിറക്കര പഞ്ചായത്തിലെ നാല് കരയോഗങ്ങളിലെ സന്ദർശനം

2874 കുളത്തൂർക്കോണം കരയോഗത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗതലത്തിലുള്ള അദ്ധ്യാത്മിക പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം ചിങ്ങം ഒന്നു മുതൽ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ള, കരയോഗം പ്രസിഡന്റും യൂണിയൻ ഭരണസമിതി അംഗവുമായ പി. മഹേഷ്, എം.എസ് എസ്. എസ് കോ ​​- ഓഡിനേറ്റർ അഞ്ജലീ ദേവി, കരയോഗം സെക്രട്ടറി എന്നിവർ സംസാരിച്ചു.