file

കൊല്ലം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി ജില്ലയിൽ വിജയിപ്പിക്കാൻ സർവീസ് സംഘടനകളും രംഗത്ത്. ഇന്ന് ജീവനക്കാർ ഹാജരാകണമെന്ന് ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സും അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയും അഭ്യർത്ഥിച്ചു.

അവലോകന യോഗത്തിൽ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ അദ്ധ്യക്ഷയായി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുത്തു. സെപ്തംബർ 30 വരെയാണ് തീവ്രയജ്ഞം. ഏകോപനത്തിനായി എല്ലാ ഓഫീസുകളിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചു. രണ്ടാഴ്ചയിലൊരിക്കൽ അവലോകന യോഗം ചേരും.