കൊല്ലം: തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്, റാലി എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ ചെയർമാൻ ഡോ.കെ.കെ ഷാജഹാൻ , പ്രിൻസിപ്പൽ നാസിം സെയ്ൻ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ റാലിക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്ക്കാർ അവാർഡ് ജേതാക്കളായ ഷബ്ന, ആസിയ എന്നിവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ എസ്.സുബിന നന്ദി പറഞ്ഞു.