ns-
എൻ. എസ്. സഹകരണ ആശുപത്രി കാമ്പസിൽ അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ സഹകരണ പതാക ഉയർത്തുന്നു

കൊല്ലം : അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി എൻ.എസ് സഹകരണ ആശുപത്രിയിൽ സഹകരണ പതാക ഉയർത്തി. 'നവലോക നിർമ്മിതിക്ക് സഹകരണ സംഘങ്ങൾ' എന്നതായിരുന്നു ഈ വർഷത്തെ സഹകരണ ദിന സന്ദേശം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആശുപത്രി അങ്കണത്തിൽ പ്രസിഡന്റ് പി.രാജേന്ദ്രൻ ആണ് പതാക ഉയർത്തിയത്. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ മന്ത്രി വി.എൻ.വാസവൻ നടത്തിയ സഹകരണദിന പ്രഭാഷണം തത്സമയം വീക്ഷിക്കാൻ പ്രത്യേക

സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള, ഭരണസമിതിയംഗം അഡ്വ.പി.കെ.ഷിബു, ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.ശ്രീകുമാർ, സെക്രട്ടറി പി.ഷിബു, പി.ആർ.ഒ ഇർഷാദ് ഷാഹുൽ എന്നിവർ സന്നിഹിതരായിരുന്നു.