
കൊല്ലം: ജില്ലയിലെ മികച്ച എംപ്ലോയീസ് സംഘമായി കൊല്ലം ജില്ലാ പൊലീസ് ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് സഹകരണ സംഘത്തെ തിരഞ്ഞെടുത്തു.
മൈനാഗപ്പള്ളി സർവീസ് സഹകരണബാങ്കിൽ നടന്ന ചടങ്ങ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ പി.എസ്.സി ചെയർമാൻ ഗംഗാധരക്കുറുപ്പിന്റെ കൈയിൽ നിന്ന് പ്രസിഡന്റ് എസ്.ഷൈജു, സെക്രട്ടറി ബി.എസ്.സനോജ്, ഭരണസമിതി അംഗങ്ങളായ എം.ബദറുദ്ദീൻ, ജിജു.സി.നായർ, കെ.ഉദയൻ, കെ.പി.എ, കെ.പി.ഒ.എ ഭാരവാഹികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.