പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകളുടെ രണ്ടാമത്തെ കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത്,വില്ലേജ് ഓഫീസ്,കൃഷിഭവൻ, മൃഗാശുപത്രി,എന്നിവിടങ്ങളിലും വാർഡ് മെമ്പറുടെ കൈവശവും പട്ടിക പരിശോധിക്കാവുന്നതാണ്. ആക്ഷേപങ്ങളും അപ്പീലും ജൂലായ് 8ന് മുമ്പ് ജില്ലാകളക്ടർക്ക് നൽകണം. ഓണലൈൻ അപ്പീലുകൾക്ക് ജില്ലാകളക്ടറേറ്റിലും ജില്ലാ പഞ്ചായത്ത് ദാരിദ്ര്യലഘൂകരണ ഓഫീസിലും ലൈഫ് ജില്ലാമിഷൻ കോഡിനേറ്ററുടെ ഓഫീസിലും ഹെൽപ്പ് ഡെസ്‌ക്ക് സൗകര്യം ഉണ്ട്. കൂടുതൽ വിവരങ്ങൾ ജില്ലാ പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്‌കിൽ നിന്ന് അറിയാൻ കഴിയുമെന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് സെക്രട്ടറി ബിജു അറിയിച്ചു.