photo-
Photo

പോരുവഴി : ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃ സമിതിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് പൊൻകുന്നം വർക്കി അനുസ്മണം സംഘടിപ്പിച്ചു. നളന്ദ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ അദ്ധ്യക്ഷനായി. കവിയും പ്രഭാഷകനുമായ എബി പാപ്പച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് , കൗൺസിൽ അംഗം മനു വി.കുറുപ്പ്, നളന്ദ ഗ്രന്ഥശാലാ പ്രസിഡന്റ് കെ നീലാബരൻ, സെക്രട്ടറി ഇടയ്ക്കാട് രതിഷ് ,സന്തോഷ്, എസ്.മീര

എന്നിവർ സംസാരിച്ചു.