bus

കൊല്ലം: വിനോദയാത്ര പുറപ്പെടും മുൻപ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ടൂറിസ്റ്റ് ബസ് ജീവനക്കാർ ബസിനു മുകളിൽ കത്തിച്ച പൂത്തിരിയിൽ നിന്ന് തീ ആളിപ്പടർന്നെങ്കിലും കുപ്പിവെള്ളം ഉപയോഗിച്ച് കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ടൂർ കഴിഞ്ഞ് ഇന്ന് മടങ്ങിയെത്തുന്ന ബസ് മോട്ടോ‌ർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കും.

പെരുമൺ എൻജിനീറിംഗ് കോളേജ് വളപ്പിൽ 30ന് വൈകിട്ട് 6.45നായിരുന്നു സംഭവം. ഇന്നലെയാണ് വീഡിയോ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ടൂറിനായി രണ്ട് ഓപ്പറേറ്റർമാരുടെ മൂന്ന് ബസുകളാണ് കോളജിലെത്തിച്ചത്. മൂന്നു ബസുകളും നിരത്തിയിട്ടശേഷം ഉച്ചത്തിൽ പാട്ടിട്ടും ലൈറ്റുകൾ തെളിയിച്ചും ജീവനക്കാർ പരസ്പരം മത്സരിച്ചു. ഒരു ജീവനക്കാരൻ ബസിന് മുകളിൽ കയറി പൂത്തിരി കത്തിച്ചു. തീപ്പൊരി ചിതറിയതോടെ, ചോർച്ചയുണ്ടാകാതിരിക്കാൻ ബസിന് മുകളിൽ പതിച്ചിരുന്ന ടാറിലേക്ക് തീ പടരുകയായിരുന്നു. മുകളിൽ നിന്നിരുന്ന ജീവനക്കാരൻ ഉടൻ വെള്ളം ഒഴിച്ച് കെടുത്തിയിരുന്നതിനാൽ മറ്റു ബസുകളിലേക്ക് തീ പടർന്നില്ല. നൂറ് കണക്കിന് വിദ്യാർത്ഥികൾ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

കാര്യമായ കേടുപാടുകൾ ഇല്ലാത്തതിനാൽ തീ പടർന്ന ബസിൽ തന്നെ വിദ്യാർത്ഥികൾ ടൂറിന് പോയി. വിവരമറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തൊട്ടടുത്ത ദിവസം കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചു. തങ്ങൾക്ക് പങ്കില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തികൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു. കോളേജിൽ നിന്നു വീണ്ടും വിനോദ യാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ലൈറ്റുകളും മറ്റും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി അഴിപ്പിച്ചു.

ഇ​ത് ​തീ​ക്ക​ളി,​​​ ​കേ​സും​ ​ന​ട​പ​ടി​യും​ ​വ​രും

തി​രു​വ​ന​ന്ത​പു​രം​:​ ​ടൂ​റി​സ്റ്റ് ​ബ​സി​നു​മു​ക​ളി​ൽ​ ​വ​ച്ച് ​പൂ​ത്തി​രി​ ​ക​ത്തി​ച്ച​ ​സം​ഭ​വം​ ​അ​തീ​വ​ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​കാ​ണു​ന്ന​ത്.​ ​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​ഉ​പ​യോ​ഗി​ച്ച​തി​ൽ​ ​ചെ​റി​യ​ ​അ​ശ്ര​ദ്ധ​ ​മ​തി​ ​ബ​സ് ​മു​ഴു​വ​ൻ​ ​അ​ഗ്നി​ക്കി​ര​യാ​യി​ ​വ​ൻ​ ​ദു​ര​ന്തം​ ​ഉ​ണ്ടാ​കാ​ൻ.​ ​ഈ​ ​സം​ഭ​വ​ത്തി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കും.​ ​ഡ്രൈ​വ​റു​ടെ​ ​ലൈ​സ​ൻ​സ് ​സ​സ്പെ​ൻ​ഡ് ​ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​യെ​ടു​ക്കാ​നും​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ആ​ർ.​ടി.​ഒ​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​കും​ ​ന​ട​പ​ടി.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​ൽ​ ​നി​ന്നും​ ​വി​വ​ര​ങ്ങ​ൾ​ ​ആ​ർ.​ടി.​ഒ​ ​ചോ​ദി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​ ​വി​നോ​ദ​യാ​ത്ര​ ​സം​ഘം​ ​മ​ട​ങ്ങി​യെ​ത്തി​യാ​ലു​ട​ൻ​ ​ന​ട​പ​ടി​യു​ണ്ടാ​കും.