അഞ്ചൽ: സി. കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ 10ന് അഞ്ചലിൽ സി. കേശവൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും. ഇതോടനുബന്ധിച്ച് വൈകിട്ട് 5ന് ശബരിഗിരി ശാന്തികേന്ദ്രത്തിൽ (ആർ.ഒ. ജംഗ്ഷൻ) നടക്കുന്ന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സി.കേശവൻ സമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ അഡ്വ. കെ. രാജു അദ്ധ്യക്ഷനാകും. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയനും എസ്.എസ്.എൽ.സിയ്ക്ക് ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ബേക്കൽ ടൂറിസം കോ‌ർപ്പറേഷൻ മുൻ എം.ഡി ഷാജിമാധവനും അവാർഡുകൾ വിതരണം ചെയ്യും. ഡോ. ടി.ജെ.ഷൈൻ (റിയാദ്), ആർ. ജയറാം (ഡി.ജി.എം ശ്രീഗോകുലം ഗ്രൂപ്പ്), സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ. നടരാജൻ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, രചന ഗ്രാനൈറ്റ്സ് മാനേജിംഗ് ഡയറക്ടർ കെ. യശോധരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ, വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ. പ്രതീപ്, വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് ശംകരത്തിൽ, അഡ്വ. സൈമൺ അലക്സ്, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളി കോലത്ത്, ഡോ. ഷേർളി ശങ്കർ, സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലീനാ അലക്സ്, ആയൂർ ഗോപിനാഥ്, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസലുദ്ദീൻ അൽ അമാൻ, ഡോ. എ.എസ്.വിഷ്ണുനാഥ് , അശോകൻ കുരുവിക്കോണം, ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ കെ.എസ്. ജയറാം, എക്സ് സർവീസ് ലീഗ് അഞ്ചൽ മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, പു.ക.സ. ഏരിയാ കമ്മിറ്റി അംഗം ബി മുരളി, അഞ്ചൽ ജഗദീശൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറയും.