പുനലൂർ: എസ്.എൻ.ഡി.പിയോഗം ശാസ്താംകോണം 5423ാംനമ്പർ സഹോദരൻ അയ്യപ്പൻ സ്മാരക ശാഖയിൽ വിശേൽ പൊതുയോഗവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടന്നു. ഗുരുക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടി പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.രാജൻ അദ്ധ്യക്ഷനായി.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, ശാഖ വൈസ് പ്രസിഡന്റ് വിമല ഗുരുദാസ്, ശാഖ സെക്രട്ടറി അമ്പിളി സന്തോഷ്,ജോയിന്റ് സെക്രട്ടറി മഞ്ജു ബിജു, യൂണിയൻ പ്രതിനിധി മണിക്കുട്ടൻ നാരായണൻ, വനിതസംഘം ശാഖ പ്രസിഡന്റ് സിജി അനിൽ,വൈസ് പ്രസിഡന്റ് രേഖ സുരേന്ദ്രൻ,സെക്രട്ടറി സുനി അജി,യൂണിയൻ പ്രതിനിധി അംബിക പുഷ്പൻ തുടങ്ങിയവർ സംസാരിച്ചു.