കരുനാഗപ്പള്ളി : സംസ്ഥാന വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം, ,കരുനാഗപ്പള്ളി നഗരസഭ, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വന മഹോത്സവം സംഘടിപ്പിച്ചു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ അദ്ധ്യക്ഷയായി. നഗരസഭാ സെക്രട്ടറി ഫൈസൽ കണ്ടൽ തൈകൾ ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. മീന, നഗരസഭാ കൗൺസിലർ സുഷ അലക്സ്, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.ജി. അനിൽകുമാർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ. അജിത്കുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് പള്ളിക്കലാറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.