കരുനാഗപ്പള്ളി: സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വരവേൽപ്പ് നൽകി. സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ചിദംബരൻ, സംസ്ഥാന സെക്രട്ടറി ജി.ജ്യോതിപ്രകാശ്, ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജി.സുന്ദരേശൻ, സംസ്ഥാന ഓഡിറ്റർ കെ.ഷാജഹാൻ, ജെ.വിശ്വംഭരൻ, ഇ.അബ്ദുൽ സലാം, പ്രൊഫ.രവീന്ദ്രൻ നായർ, രാജശേഖരപിള്ള, സ്‌കന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.