
കൊല്ലം: സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പെൻഷൻകാരും ഇവരുടെ ആശ്രിതരും സഹിതം ജില്ലയിൽ ഏകദേശം ഒന്നരലക്ഷം പേർക്ക് സംസ്ഥാന സർക്കാരിന്റെ മെഡിസെപ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്ന് വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധന നിരക്കുകൾ, രോഗാനുബന്ധ ഭക്ഷണ ചെലവുകൾ എന്നിവ പരിരക്ഷയിൽ ഉൾപ്പെടും. മെഡിസെപ്പിൽ ഒ.പി ചികിത്സ ബാധകമല്ല. എന്നാൽ ഒ.പി ചികിത്സയ്ക്ക് സർക്കാർ ജീവനക്കാർക്കുള്ള റീ ഇംബേഴ്സ്മെന്റ് തുടരും. മൂന്ന് വർഷത്തേക്ക് മൂന്ന് ലക്ഷം രൂപയുടെ വീതം പരിരക്ഷയാണ് ലഭിക്കുക. ഇതിൽ ഒന്നരലക്ഷം രൂപയുടെ പരിരക്ഷ അതത് വർഷങ്ങളിൽ ഉപയോഗിക്കണം. ബാക്കി ഒന്നര ലക്ഷം എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. നിലവിലുള്ള രോഗങ്ങൾക്ക് പുറമേ ഗുരുതര രോഗങ്ങൾക്കുള്ള ശസ്ത്രക്രിയകൾക്ക് അധിക പരിരക്ഷ ലഭിക്കും.
# അധിക പരിരക്ഷ ലഭിക്കുവ
കരൾ മാറ്റിവയ്ക്കൽ- 18 ലക്ഷം വരെ
ബോൺമാരോ സ്റ്റെംസെൽ ട്രാൻസ് പ്ളാന്റേഷൻ റിലേറ്റഡ്- 9.46 ലക്ഷം വരെ
ബോൺമാരോ സ്റ്റെംസെൽ ട്രാൻസ് പ്ലാന്റേഷൻ അൺ റിലേറ്റഡ് - 17 ലക്ഷം
കോക്ലിയാർ ഇംപ്ലാന്റ്- 6.39 ലക്ഷം
റീനൽ ട്രാൻസ് പ്ലാന്റേഷൻ- 3 ലക്ഷം
മുട്ടുമാറ്റിവയ്ക്കൽ- 3 ലക്ഷം
ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ്- 4 ലക്ഷം
ഓഡിറ്ററി ബ്രെയിൻ സ്റ്റം ഇംപ്ലാന്റ്- 18.24 ലക്ഷം
ഐസൊലേറ്റഡ് ഹാർട്ട്/ ലംഗ് ട്രാൻസ് പ്ലാന്റ്- 15 ലക്ഷം
ഹാർട്ട്/ ലംഗ് ട്രാൻസ് പ്ലാന്റ്- 20 ലക്ഷം
കാർഡിയാക് റീസിങ്ക്രണൈസേഷൻ തെറാപ്പി- 6 ലക്ഷം
ഐ.സി.യു ഡ്യുവൽ ചേംബർ- 5 ലക്ഷം
# മെഡിസെപ് പദ്ധതിയിൽ സഹകരിക്കുന്ന ആശുപത്രികളും ചികിത്സാ വിഭാഗങ്ങളും
അമർദീപ് ഐ ഹോസ്പിറ്റൽ (ഒഫ്താൽമോളജി, കറ്റാസ്ട്രഫിക് പാക്കേജസ്), അഞ്ചൽ ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ/സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്), അഷ്ടമുടി ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി), അസീസി അറ്റോൺമെന്റ് ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി), ബി.ആർ ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി, ഒഫ്താൽമോളജി), ഭരത് ഐ ഹോസ്പിറ്റൽ (ഒഫ്താൽമോളജി), ദേവൻ ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി), ഡോ. അനൂപ് ഇൻസൈറ്റ് ഐ (ഒഫ്താൽമോളജി), ഡോ. വിശ്വനാഥൻ ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, ജെനിറ്റോ യൂറിനറി സർജറി), ഡോ. നായർസ് (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, കാർഡിയോളജി, കാർഡിയോ വാസ്കുലാർ ആൻഡ് കാർഡിയോ തൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റൂമറ്റോളജി, എൻഡോക്രൈനോളജി, പൾമണോളജി), കാരുണ്യ ഐ ഹോസ്പിറ്റൽ കൊട്ടാരക്കര (ഓഫ്താൾമോളജി), ക്രിസ്തുരാജ് ഹോസ്പിറ്റൽ (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി), മാതാ മെഡിക്കൽ സെന്റർ പ്രൈവറ്റ് ലിമിറ്റഡ് (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, നെഫ്രോളജി, റൂമറ്റോളജി), മെഡിട്രിന ആശുപത്രി (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, കാർഡിയോളജി, കാർഡിയോവാസ്കുലർ ആൻഡ് കാർഡിയോ തൊറാസിക് സർജറി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, എൻഡോക്രൈനോളജി, പൾമണോളജി), എൻ.എസ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, കാർഡിയോളജി, കാർഡിയോ വാസ്‌കുലർ ആൻഡ് കാർഡിയോ തൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, ഓങ്കോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജറി, പൾമണോളജി), ശ്രീനേത്ര ഐ ഹോസ്പിറ്റൽ, കൊട്ടാരക്കര (ഒഫ്താൽമോളജി), ശങ്കേഴ്സ് ഐ ഹോസ്പിറ്റൽ (ഒഫ്താൽമോളജി), ശ്രീനാരായണ ട്രസ്റ്റ് മെഡിക്കൽ മിഷൻ ആശുപത്രി(ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., പീഡിയാട്രിക്സ്, കാർഡിയോളജി, ന്യൂറോളജി, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, എൻഡോക്രൈനോളജി, പൾമണോളജി), സെന്റ് ജോസഫ് മിഷൻ ആശുപത്രി (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, ഗ്യാസ്ട്രോ എൻട്രോളജി, ഒഫ്താൽമോളജി, പൾമണോളജി, സെന്റ് തോമസ് ആശുപത്രി, പുനലൂർ(ജനറൽ മെഡിസിൻ/സർജി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, പോളി ട്രോമ ആൻഡ് ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി), ഉപാസന ആശുപത്രി (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, പീഡിയാട്രിക്സ്, കാർഡിയോളജി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, നെഫ്രോളജി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻട്രോളജി, എൻഡോക്രൈനോളജി, പൾമണോളജി), അരവിന്ദ് മെഡിക്കൽ സെന്റർ (ജനറൽ മെഡിസിൻ/സർജറി, ജനറൽ സർജറി)