കൊട്ടാരക്കര : റെയിൽവേ ഓവർബ്രിഡ്ജിന് ഇരുവശവും വളരുന്ന കുറ്റിക്കാട് പ്രഭാത സവാരിക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. കൊട്ടാരക്കര റെയിൽവെ മേൽപ്പാലത്തിന് മുകളിൽ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പ് മുതൽ മഞ്ചേരി മുക്കുവരെയുള്ള ഭാഗമാണ് കുറ്റിക്കാട് നിറഞ്ഞ് നടപ്പാത കാണാത്ത രീതിയിലായത്.
കാടുവെട്ടിത്തെളിക്കണം
റോഡിന് ഇരുവശവും കെ.എസ്.ടി.പി സൈഡ് ഗാർഡ് സ്ഥാപിച്ചെങ്കിലും മേൽപ്പാലത്തിൽ താരതമ്യേന വീതി കുറഞ്ഞ ഭാഗം ഉൾപ്പെടെ പുല്ലും കുറ്റിക്കാടും വളർന്നു കയറിയിരിക്കുന്നത്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ഉപദ്രവമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളോ നഗരസഭയിലെ തൊഴിലാളികളോ എത്രയും വേഗം ഈ ഭാഗത്തെ കാടുവെട്ടിത്തെളിച്ച് കാൽനടയാത്രക്കാരുടെ ഭീതി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.