minister
വാളിയോട് എം.എൻസ്വാശ്രയ സംഘത്തിന്റെയും എം.എൻ ഗോവിന്ദൻനായർ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാസംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വാളിയോട് എം.എൻ സ്വാശ്രയ സംഘത്തിന്റെയും എം.എൻ. ഗോവിന്ദൻനായർ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാസംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം.സി. ബിനുകുമാർ അദ്ധ്യക്ഷനായി. ഇളമാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് പഠനോപകരണ വിതരണം നടത്തി. വാർഡ് മെമ്പർ എൻ.ലതിക, എസ്.അഷ്റഫ്, ബി.വേണുഗോപാൽ, അരുൺകൃഷ്ണൻ, വൈ.മത്തായി എന്നിവർ സംസാരിച്ചു. എം.എൻ ലൈബ്രറി പ്രഡിഡന്റ് എസ്. മനോജ് സ്വാഗതവും എം.എൻസ്വാശ്രയ സംഘം സെക്രട്ടറി പി .ആർ .ജെൻ നന്ദിയും പറഞ്ഞു.