
കൊല്ലം: പി.എസ്.സിയുടെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷയായ അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള എൻഡുറൻസ് ടെസ്റ്റ് നടക്കുന്നതിനാൽ സിറ്റി പൊലീസ് പരിധിയിൽ ഈമാസം 5, 13, 19, 23 തീയതികളിൽ രാവിലെ 5 മുതൽ 9 വരെ കർശനമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
കൊല്ലം പാരിപ്പള്ളി പരവൂർ റോഡ് (മുക്കട ജംഗ്ഷൻ-ആർ.ജി ട്രേഡേഴ്സ്-മൃഗാശുപത്രി പുത്തൻകുളം-മീനമ്പലം ജംഗ്ഷൻ), ആശ്രാമം റോഡ് (ആശ്രാമം ആയുർവേദ ആസുപത്രി ജംഗ്ഷൻ- ഹോളിഫാമിലി കാത്തലിക് ചർച്ച്-ആയുർവേദ ഹോസ്പിറ്റൽ -ഹോക്കി സ്റ്റേഡിയം മുനീശ്വര സ്വാമി ടെമ്പിൾ- ഹോളി ഈസ്റ്റ് കോർണർ ഒഫ് ആശ്രാമം ഗ്രൗണ്ട്) ബീച്ച് റോഡ് ( പോർട്ട് കൊല്ലം ജംഗ്ഷൻ- കളക്ടർ ബംഗ്ലാവ് - ഡി.സി.സി ഓഫീസ് - വെടികുന്ന് - ബീച്ച് റോഡ്) എന്നിവിടങ്ങളിലാണ് പരീക്ഷ. പാരിപ്പള്ളി - പരവൂർ റോഡിൽ (തിരിച്ചും) യാത്ര ചെയ്യാൻ പാരിപ്പള്ളി-മീനമ്പലം ജംഗ്ഷൻ- യു.കെ.എഫ് കോളേജ് -മൈലവിള- ഊന്നിൻമൂട്- പരവൂർ തിരഞ്ഞെടുക്കാവുന്നതാണ്. പി.എസ്.സി നടത്തുന്ന കായിക ക്ഷമത പരീക്ഷയായതിനാൽ ഇവിടങ്ങളിൽ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി എന്നിവ അനുവദനീയമല്ല. കൂടാതെ ടെസ്റ്റ് നടക്കുന്ന റൂട്ടുകളിലും പരിസരത്തും ഉദ്യോഗാർത്ഥികൾക്കൊപ്പം വരുന്നവർക്കും നിയന്ത്രണമുണ്ടായിരിക്കും.