കൊല്ലം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. തൃക്കടവൂർ വില്ലേജിൽ ഓറ്റക്കൽ അജി ഭവനിൽ കൊമ്പൻ അജി എന്നു വിളിക്കുന്ന അജികുമാറി​നെയാണ് (43) അഞ്ചാലുംമൂട് പൊലീസ് പി​ടി​കൂടി​യത്. 3 മയക്കുമരുന്നു കേസുകളിൽ അജികുമാറിനെ ശിക്ഷിച്ചിട്ടുണ്ട്. അഞ്ചാലുംമൂട് പൊലീസ്, കൊല്ലം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ്, ചാത്തന്നൂർ എക്‌സൈസ് റേഞ്ച്, കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് എന്നിവിടങ്ങളിലാണ് കേസുകളുള്ളത്.