കിഴക്കേക്കല്ലട: കല്ലട ബാറിന് സമീപം യുവാവിനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മൺറോതുരുത്ത് നെൽമേനി കിഴക്ക് സൈജു ഭവനത്തിൽ സൈജുവിനെ (37) കിഴക്കേക്കല്ലട പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട ഡിവൈ എസ് പി യുടെ നിർദ്ദേശാനുസരണം കിഴക്കേ കല്ലട സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. സുധീഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ ബി. അനീഷ്, എസ്.സി.പി.ഒമാരായ രാഹുൽ, സുരേഷ് ബാബു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായി ജയിൽ വാസത്തിലായിരുന്ന ഇയാൾ കിഴക്കേക്കല്ലട പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്.