ചവറ: യു.ഡി.എഫ് സർക്കാർ ആറുവർഷം മുമ്പ് പ്രഖ്യാപിച്ച ആരോഗ്യ ചികിത്സാപദ്ധതി അകാരണമായി വൈകിപ്പിച്ചതിന് സർക്കാർ മാപ്പുപറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി.എ ചവറ നിയോജക മണ്ഡലം കമ്മിറ്റി ചവറ ട്രഷറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി വിഹിതം പൂർണമായി കിട്ടിയിട്ടും പെൻഷൻ- ക്ഷേമാശ്വാസ കുടിശിക നൽകാത്തതിനെതിരെ
7ന് നിയസഭാ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം സെക്രട്ടറി എ.മുഹമ്മദ്കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. രാജു അഞ്ജുഷ, അബ്ദുൽ ബഷീർ, ആൽബർട്ട് ഡിക്രൂസ്, ടൈറ്റസ് എന്നിവർ സംസാരിച്ചു.