
പരവൂർ: പൂതക്കുളത്ത് നിന്ന് കാണാതായ പുത്തൻകുളം ആദർശ് നിവാസിൽ വിജയകുമാറിന്റെയും അംബികയുടെയും മകൻ ആദർശിനെ (വിജിത്, 36) കന്യാകുമാരിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചമുതലാണ് ആദർശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. ഭാര്യ: ലക്ഷ്മി. മകൾ: ആലിയ. സഹോദരി: അർച്ചന.