ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാതിൽപ്പടി സേവനത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള ലക്കി ഡ്രോയുടെ പോസ്റ്റർ പ്രകാശനവും ആദ്യ കൂപ്പൺ സ്വീകരിക്കലും മന്ത്രി എം.വി.ഗോവിന്ദൻ സി.ആർ മഹേഷിന് എം.എൽ.എ നൽകി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭര വകുപ്പിന്റ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പിന്റെയും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെയും ആഭിമുഖ്യത്തിൽ ആലംബഹീനരുമായവരെ കണ്ടെത്തി മരുന്നും ഭക്ഷണവും എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. ഫണ്ട് കണ്ടെത്തണ്ടത് വിവിധ ചലഞ്ചുകൾ നടത്തിയും വ്യക്തികളിൽ നിന്ന് പിരിച്ച് എടുത്തുമാണ്. കേരളത്തിൽ ആദ്യമായാണ് വാതിൽപ്പടി സേവനത്തിനായി ലക്കി ഡ്രോ നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, വൈസ് പ്രസിഡന്റ്. ടി.ഷൈമ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷിജി, മായ തുടങ്ങിയവർ പങ്കെടുത്തു.