വള്ളിക്കീഴ്: എസ്.എൻ.‌ഡി.പി യോഗം ശതാബ്ദി സ്മാരക വള്ളിക്കീഴ് 4841-ാം നമ്പർ ശാഖയിൽ നിർമ്മിച്ച ഗുരുമന്ദിരത്തിൽ നാളെ രാവിലെ 6.20നും 6.50നും മദ്ധ്യം തടത്തിൽ മഠത്തിൽ ചന്ദ്രശേഖരൻ തന്ത്രിയുടെയും ശാരദാമഠം ശാന്തി സുജിത്തിന്റെയും മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടക്കും.

10ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ശാഖ മന്ദിരം ഉദ്ഘാടനം ചെയ്യും. ആനേപ്പിൽ എ.ഡി. രമേശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ഭദ്രദീപം തെളിയിക്കും. യോഗം കൗൺസിലർ പി. സുന്ദരൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ നിർവഹിക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി ഷീല നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പ്രതാപൻ എന്നിവർ സംസാരിക്കും. അഡ്മിനിസ്ട്രേറ്റർ വി. ഷാജുമോഹൻ സ്വാഗതവും പി. മുരളീധരൻ നന്ദിയും രേഖപ്പെടുത്തും.