
കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കെ.ഐ.ടി.ടി.എസ്) ആഭിമുഖ്യത്തിൽ കൊല്ലം ടി.കെ.എം ഇന്റർനാഷണൽ സെന്റർ ഫോൺ ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജമെന്റ്, ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്കും ഡിഗ്രി വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. പ്രവൃത്തി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ഓൺലൈനായും ഓഫ്ലൈനായും ക്ലാസുകൾ നടക്കും. കാലാവധി ആറു മാസം. ഇന്ത്യയിലും വിദേശത്തുമുള്ള ഒഴിവുകളിൽ കിറ്റ്സിന്റെ നേതൃത്വത്തിൽ നിയമനം നൽകും. രണ്ടാം കുറ്റിയിലുള്ള ടി.കെ.എം ഐ.സി.ടി.പി ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 9567079343.