safin-mathew

തിരുവനന്തപുരം: യുവതലമുറയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വിദ്യാർത്ഥികൾക്കിടയിൽ കാലാവസ്ഥ ശാസ്ത്രത്തിലെ ഗവേഷണത്തിനുള്ള ശരിയായ കഴിവുകളെ കണ്ടെത്താനും ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സ്റ്റഡീസിന്റെ ദി വേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ഹൈസ്‌കൂൾ, സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദേശീയ ക്വിസ് മത്സരത്തിൽ കൊല്ലം ഡൽഹി പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഉജ്ജ്വൽ നവീനും മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഫിൻ മാത്യു സാമും വിജയികളായി. നവീന് ഒരു ലക്ഷം രൂപയാണ് സമ്മാനം. 50,000 രൂപ കാഷ് പ്രൈസും ബാക്കി പഠനസാമഗ്രികളായും നൽകും. സഫിൻ മാത്യുവിന് രണ്ടുലക്ഷം രൂപയാണ് സമ്മേളനം. ഒരു ലക്ഷം രൂപ കാഷ് അവാർഡും ഒരുലക്ഷം രൂപയുടെ പഠന സാമഗ്രികളും നൽകും. 24 പേരാണ് ഫൈനൽ റൗണ്ടിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തു ദൂരദർശൻ സ്റ്റുഡിയോയിലായിരുന്നു മത്സരം.