nss
എൻ. എസ്. എസ്. ട്രഷററായി തിരഞ്ഞെടുത്ത അ‍ഡ്വ. എൻ. വി. അയ്യപ്പൻ പിള്ളയെ പായിക്കുഴി ബ്രഹ്മാനന്ദ വിലാസം കരയോഗം പ്രസിഡന്റ് സന്തോഷ് സ്നേഹ ആദരിക്കുന്നു

ഓച്ചിറ: എൻ.എസ്.എസ് ട്രഷററായി തിരഞ്ഞെടുത്ത അ‍ഡ്വ.എൻ.വി. അയ്യപ്പൻപിള്ളയെ പായിക്കുഴി ബ്രഹ്മാനന്ദവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കരയോഗം പ്രസിഡന്റ് സന്തോഷ് സ്നേഹ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സോമൻപിള്ള, ട്രഷറർ മുരളി നായർ, കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, മുരളി, ജെ.പി. മോഹൻദാസ്, രാജേഷ്, മന്മദൻ, രാധാകൃഷ്ണൻ, ഗോപിനാഥൻപിള്ള തുടങ്ങിയവർ സംസാരിച്ചു.