കൊല്ലം: സ്വർണത്തിന് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും ഇ - വേ ബിൽ ഏർപ്പെടുത്തിയതും പുനപരിശോധിക്കണമെന്നു ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 50,000 രൂപയ്ക്ക് മുകളിൽ നികുതി ബാധകമായ ചരക്കുകൾക്ക് ഇ- വേ ബിൽ ഏർപ്പെടുത്തിയപ്പോൾ സ്വർണത്തെ ഒഴിവാക്കിയത് സുരക്ഷിത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഈ കാരണങ്ങൾ ഇപ്പോഴുമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. റസാക്ക് രാജധാനി, ദിൽഷാദ്, കുര്യാക്കോസ് പാലത്തറ, എസ്. രാമാനുജം, മിഥിലാജ് ഹാരിസ്, സതീഷ് കുമാർ ആനന്ദ, ഹിലാൽ മേത്തർ, ഷാജി സുമംഗലി, എസ്. ജനാർദ്ദനൻ, എബി ജോസഫ്, അനിൽ വനിത, പ്രദീപ് പ്രീമ, ഷാജി കല്ലും പുറത്ത്, ജീ. സ്വാമിനാഥൻ, വിജയ് ചന്ദ്രൻ, സുനിൽ, സുഭാഷ് പാറക്കൽ, തുളസി ആചാരി. എന്നിവർ സംസാരിച്ചു.