chess

കൊല്ലം: സംസ്ഥാന ജീവനക്കാർക്കായി കേരള എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ 7ന് രാവിലെ 9 മുതൽ കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ ജില്ലാതല ചെസ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിക്കും. ഇന്റർനാഷണൽ ചെസ് താരം മാസ്റ്റർ ജുബിൻ ജിമ്മി ഉദ്ഘാടനം ചെയ്യും. 17ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങൾക്ക് മുന്നോടിയായാണ് ജില്ലാ തല മത്സരങ്ങൾ. ജീവനക്കാർ യൂണിയൻ ഏരിയാ സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസും സെക്രട്ടറി വി.ആർ. അജുവും അഭ്യർത്ഥിച്ചു. ഫോൺ: 9447789832, 9497780800.