1-
കടവൂർ മതിലിൽ സലീന്ദ്രന്റെ വീടിന്റെ ഫൗണ്ടേഷൻ കഴിഞ്ഞദിവസം ഇടിഞ്ഞുതാഴ്ന്നപ്പോൾ

കൊല്ലം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് വീടിന്റെ ഫൗണ്ടേഷനും അതിനോടൊപ്പമുള്ള മണ്ണും ഇടിഞ്ഞുതാണു. കടവൂർ മതിലിൽ പതിനെട്ടാംപടിക്ക് സമീപം തെക്കടത്ത് പടിഞ്ഞാറ്റതിൽ സലീന്ദ്രന്റെ വീടിന്റെ ഫൗണ്ടേഷനാണ് ഞായർ രാത്രിയോടെ ഇടിഞ്ഞുതാഴ്ന്നത്.

വീടിന്റെ തെക്കുഭാഗത്തുള്ള കിടപ്പുമുറിയുടെ താഴ്‌വശമാണ് ഇടിഞ്ഞതെങ്കിലും സംഭവ സമയം മുറിയിൽ ആരുമുണ്ടായിരുന്നില്ല. കിടപ്പുമുറിയുടെ ഭിത്തിക്കും ചുവരിനും വിള്ളലുണ്ട്. സമാനമായ രീതിയിൽ നേരത്തെയും മതിലിന്റെ ഭാഗത്ത് ഇങ്ങനെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഭൂഗർഭ ഭാഗത്ത് മണ്ണ് ഒലിച്ചുമാറുന്ന സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസമാണ് കാരണമായി ജിയോളജി ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.