കരുനാഗപ്പള്ളി: തയ്യൽ തൊഴിലാളി സംസ്ഥാന പ്രവർത്തക യോഗം സി.ആർ.മഹേഷ് എം.എ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ക്ഷേമനിധി അംഗത്വം സ്വീകരിച്ച് അംശാദായംഅടച്ചുവരുന്ന തൊഴിലാളികൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ അടച്ച തുക മാത്രം നൽകി പിരിച്ച് വിടുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് അദ്ധ്യയക്ഷനായി. തയ്യൽ തൊഴിലാളി ക്ഷേമ പദ്ധതിയിലെ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ പിൻവലിക്കുക, പുരുഷ തൊഴിലാളികൾക്കും തൊഴിലാളികളുടെ മക്കൾക്കും ആൺ പെൺ വ്യത്യാസമില്ലാതെ വിവാഹ ആനുകൂല്യം അനുവദിക്കുക, ആനുകൂല്യങ്ങളിൽ കാലോചിതമായ വർദ്ധന നടപ്പാക്കണമെന്ന പ്രമേയവും യോഗം പാസാക്കി. ഈ ആവശ്യങ്ങൾ നേടിയെടുക്കാൻ തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന നേതാക്കളായ സുധാകരൻ പ്ലക്കാഡ്, എൽ.രാജ്മോഹൻ, ഓങ്ങല്ലൂർ ഹംസ, പുരുഷോത്തമൻ നായർ, ജില്ലാ പ്രസിഡന്റുമാരായ സബീർ വവ്വാക്കാവ്, കെ.ജയരാമൻ, പി.സി.തോമസ് മാസ്റ്റർ, പി.മുരളീധരൻ,തോട്ടുവ മുരളി,ആർ.വേണു, എ.പി. അബൂബേക്കർകുട്ടി , കുറിയേടത്ത് ഹരിദാസ്, ജേക്കബ് ഫെർണാണ്ടസ്,പ്രതീക്ഷ് പാറോൽ, പയ്യന്നൂർ മോഹനൻ,ശകുന്തള അമ്മവീട്, ജോൺ കണ്ണനാകുഴി, വി.ശശി,നെടുങ്ങോട്ട് വിജയകുമാർ,ജലജ,എന്നിവർ സംസാരിച്ചു.