mob

കൊല്ലം: ഹരിതകർമ്മ സേന വഴി നടപ്പാക്കുന്ന പ്ലാസ്റ്റിക് ശേഖരണത്തിനും മൊബൈൽ ആപ്പ്. ഹരിതമിത്രം എന്ന പേരിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം അഥവാ മൊബൈൽ അപ്ലിക്കേഷൻ സംവിധാനം ജില്ലയിലെ 32 തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പാക്കുക.
ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൊബൈൽ ഫോണുകളും മോണിറ്ററിംഗ് സെന്ററുകൾക്കുള്ള ലാപ്‌ടോപ്പും ലഭ്യമാക്കും.

കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ നഗരസഭകളും അലയമൺ, ചിറക്കര, ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ, എഴുകോൺ, ഇട്ടിവ, കടയ്ക്കൽ, കല്ലുവാതുക്കൽ, കുളക്കട, മയ്യനാട്, മൈനാഗപ്പള്ളി, നെടുമ്പന, ഓച്ചിറ, പനയം, പെരിനാട്, പിറവന്തൂർ, പൂതക്കുളം, പൂയപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, തഴവ, തേവലക്കര, തൃക്കോവിൽവട്ടം, ഉമ്മന്നൂർ, വെളിയം വെട്ടിക്കവല,​ ഏരൂർ ഗ്രാമപഞ്ചായത്തുകളിലുമാണ് ഒന്നാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

യൂസർ ഫ്രണ്ട്‌ലി ആപ്ളിക്കേഷൻ

1. പ്ലാസ്റ്റിക് ശേഖരിക്കുന്ന അളവ്, യൂസർ ഫീ വിവരങ്ങൾ മോണിറ്ററിംഗ് സെന്ററിലൂടെ ആപ്പ് വഴി ലഭ്യമാക്കും

2. വീടുകളിലെ അംഗങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ അറിയാം

3. ആക്ഷേപം അറിയിക്കാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്

തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, വ്യാപാരി വ്യവസായ സംഘടന ഭാരവാഹികൾ എന്നിവർക്കുള്ള പരിശീലനം തദ്ദേശസ്ഥാപനങ്ങളിൽ നടന്നുവരുന്നു.

ഹരിതകർമ്മ സേന അധികൃതർ