കൊല്ലം: ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം. കഴിഞ്ഞമാസം ആദ്യം ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവിൽ ശക്തികുളങ്ങര ഇൻസ്പെക്ടറായി ടി.രാജേഷ് കുമാറിനെ നിയമിച്ചിരുന്നു. നിയമസഭ നടക്കുന്നതിനാൽ ചുമതല ഏൽക്കാതിരുന്ന അദ്ദേഹത്തിന് പുനലൂർ സ്റ്റേഷനിൽ പുതിയ നിയമനം നൽകി. പകരം പൂനലൂർ ഇൻസ്പെക്ടർ ബിനു വർഗീസിനെ ശക്തികുളങ്ങരയിലേക്ക് മാറ്റി. നിലവിലെ ശക്തികുളങ്ങര ഇൻസ്പെക്ടർ യു.ബിജുവിന് പത്തനംതിട്ട ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റം. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിനെ വിജിലൻസിലേക്ക് മാറ്റി. വിജിലൻസിലായിരുന്ന അനിൽ.ജെ.റോസാണ് പുതിയ ചാത്തന്നൂർ ഇൻസ്പെക്ടർ. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ.രതീഷിനെ കോന്നി സ്റ്റേഷനിലേക്ക് മാറ്റി. പകരം കോന്നി ഇൻസ്പെക്ടറായിരുന്ന ജി.അരുണിനെ കൊല്ലം ഈസ്റ്റ് സി.ഐയായി നിയമിച്ചു.