mayyanad-
മയ്യനാട് എൽ.ആർ.സി.യിൽ നടന്ന സാംബശിവൻ അനുസ്മരണത്തിൽ പ്രസിഡന്റ് കെ.ഷാജി ബാബു സംസാരിക്കുന്നു. രാജു കരുണാകരൻ, ഗിരി പ്രേം ആനന്ദ്, എസ്.സുബിൻ എന്നിവർ സമീപം

മയ്യനാട്: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ കാഥികൻ വി.സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. സാംബശിവന്റെ മകനും കാഥികനുമായ പ്രൊഫ.വസന്തകുമാർ സാംബശിവൻ എൽ.ആർ.സിക്കു വേണ്ടി അയച്ചുതന്ന അനുസ്മരണ വീഡിയോ പ്രദർശിപ്പിച്ചു. വയോജന വേദി കൺവീനറും എൽ.ആർ.സി വൈസ് പ്രസിഡന്റുമായ രാജു കരുണാകരൻ, സെക്രട്ടറി എസ്.സുബിൻ. ഭരണസമിതി അംഗങ്ങളായ എസ്. ഗിരിപ്രേം ആനന്ദ്, ബി.ഡിക്സൺ, വി.സിന്ധു, വി.സന്തോഷ് എന്നിവർ സംസാരിച്ചു. സാംബശിവന്റെ കഥാപ്രസംഗങ്ങളായ ഇരുപതാം നൂറ്റാണ്ടിന്റെയും അനീസ്യയുടെയും പ്രസക്ത ഭാഗങ്ങൾ പ്രദർശിപ്പിച്ചു.