കൊല്ലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പന്മന പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃതം വേദാന്തം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ssusonline.org എന്ന വെബ്സൈറ്റിൽ 15ന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയ്ക്കൊപ്പം 50 രൂപയുടെ (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 10 രൂപ) യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ ചെലാൻ അടച്ച രസീത് സമർപ്പിക്കണം. പ്രൊസ്പെക്ടസും ബാങ്ക് ചെലാനും ssus.ac.in/ ssusonline.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷയുടെ പ്രിന്റൗട്ട് സമർപ്പിക്കേണ്ട അവസാന തീയതി 23.