
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചത്തിന്റെയും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ `എന്റെ സംരഭം നാടിന്റെ അഭിമാനം´ പദ്ധതിയുടെ ഭാഗമായി സംരംഭകർക്കുവേണ്ടി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ജോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുദർശനൻ പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയകുമാർ, സുജയ് കുമാർ, സജില, സുചിത്ര, സുരേന്ദ്രൻ, വ്യവസായ ഓഫീസർ എസ്. നജീം, ഇന്റേൺ എസ്.എസ്. ശ്യാം എന്നിവർ പങ്കെടുത്തു.