കൊല്ലം: എസ്.എൻ കോളേജ് ഫ്ലൈഓവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തുമ്പറ റസി. അസോ. നേതൃത്വത്തിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ എസ്.എൻ കോളേജ് റെയിൽവേ ഗേറ്റിന് സമീപം ധർണ നടത്തും. പ്രസിഡന്റ് അഡ്വ. വേണു ജെ.പിള്ള, ജനറൽ സെക്രട്ടറി എം.ജെ. പുരുഷോത്തമൻ, വി. സോമരാജൻ, വി. ഷാജി, അലക്സാണ്ടർ ഫെർണാണ്ടസ്, കൃഷ്ണകുമാർ, അമ്പിളിരാജ്, എം. സുരേഷ്, ലില്ലിക്കുട്ടി വില്യംസ്, ജയശ്രീ പിള്ള, എൻ. ശ്രീകുമാർ തുടങ്ങിയവർ സംസാരിക്കും.