laptop-
പുലിയൂർ വഞ്ചി ജെ. എൽ .എ .സിക്ക് ജില്ലാ പഞ്ചായത്ത് നൽകിയ ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം നിർവഹിക്കുന്നു

തൊടിയൂർ: ജില്ലാ പഞ്ചായത്തിന്റെ 'വെളിച്ചം' പദ്ധതിയുടെ ഭാഗമായി പുലിയൂർവഞ്ചി ജനകീയ ലൈബ്രറി ആൻഡ് ആർട്സ് ക്ലബിന് ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവയുടെ ഉദ്ഘാടനം ഡിവിഷൻ മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിർവഹിച്ചു. ജെ.എൽ.എ.സി പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർകാരിക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശുഭകുമാരി, തൊടിയൂർ വിജയകുമാർ, ബിന്ദു വിജയകുമാർ, ഷാനിമോൾ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ അനിൽ ആർ.പാലവിള, റിട്ട. അഡിഷണൽ സെക്രട്ടറി സി.ജി.പ്രദീപ് കുമാർ, കെ.കെ.ഷാനവാസ്, സി.സേതു എന്നിവർ സംസാരിച്ചു. വി.സതീഷ് നന്ദി പറഞ്ഞു.