
കുന്നത്തൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കണവാടി ടീച്ചർ മരിച്ചു. കുന്നത്തൂർ മാനാമ്പുഴ കൈതറേത്ത് വീട്ടിൽ ജോൺസന്റെ ഭാര്യ ഓമനയാണ് (58) മരിച്ചത്.
കുന്നത്തൂർ പത്താം വാർഡ് പള്ളം ഏഴാം നമ്പർ അങ്കണവാടി ടീച്ചറായിരുന്നു. ഞായറാഴ്ച രാവിലെ കൊട്ടാരക്കര പുല്ലാമലയിൽ കാർ കലുങ്കിൽ ഇടിച്ചായിരുന്നു അപകടം. കാറിന്റെ പിൻസീറ്റിലിരുന്ന ഓമനയ്ക്കും ഭർത്താവ് ജോൺസൺ, ഭർതൃ സഹോദരൻ അലക്സാണ്ടർ എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കുണ്ടറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ എട്ടിന് വീട്ടിലെത്തിച്ച ശേഷം കടമ്പനാട് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ജോ മാത്യു ജോൺസൺ ഏക മകനാണ്.