
എഴുകോൺ: നെടുമ്പായിക്കുളം റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എഴുകോൺ കൊച്ചാഞ്ഞിലിൻമൂട് കവിത ഭവനത്തിൽ കാർത്തികേയന്റെ മകൻ കവിലാലാണ് (43) മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.50 ഓടെ പുനലൂരിലേക്കുള്ള ട്രെയിനാണ് തട്ടിയത്. എഴുകോൺ പൊലീസ് മേൽ നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: സുമ. മകൻ: അഖിൽ ജഗൻ.