ശാസ്താംകോട്ട: ദളിത് ഫ്രണ്ട് (എം) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിട്ടി സംസ്ഥാന ബോർഡ്‌ മെമ്പർ സ്ഥാനം ലഭിച്ച ഉഷാലയം ശിവരാജനെ ആദരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അജയൻ വയലിത്തറ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം സംസാരിച്ചു. വിവിധ പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കലും നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പുസ്തകവിതരണവും ജില്ലാ പ്രസിഡന്റ്‌ വഴുതാനത്തു ബാലചന്ദ്രൻ നിർവഹിച്ചു. ചികിത്സാ സഹായ വിതരണം കാംകോ ഡയറക്ടർ ബോർഡ്‌ അംഗം സി.കെ.ഗോപി നിർവഹിച്ചു. അഡ്വ. കുറ്റിയിൽ ഷാനവാസ്‌, ഇഞ്ചയ്ക്കാട് രാജൻ, കല്ലട രവീന്ദ്രൻപിള്ള, അഡ്വ. സജിത്ത് കോട്ടവിള, കോട്ടൂർ നൗഷാദ്, ജോസ് മത്തായി, ജിജോ ജോസഫ്, മടത്തറ ശ്യാം, ജയൻ മൈനാഗപ്പള്ളി, ഷിബു മുതുപിലാക്കാട്, സി.കെ.രാജൻ, ഉണ്ണി വട്ടത്തറ, ശാസ്താംകോട്ട സജീന്ദ്രൻ, ശശി കോവൂർ, വിജയ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.