shankers-

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ ഓറോഫേഷ്യൽ പെയിൻ എക്സ്പേർട്ട് ഡോ. വിശാഖ് സുകു ഒ.പി വിഭാഗത്തിൽ ചുമതലയേറ്റു. അമേരിക്കയിലുള്ള അതിനൂതന ചികിത്സാരീതിയാണ് ഓറോഫേഷ്യൽ പെയിൻ. മുഖത്തും കഴുത്തിലുമുണ്ടാകുന്ന തുടർച്ചയായ വേദന, വിട്ടുമാറാത്ത തലവേദന, തോൾ വേദന, മുഖത്തെ സന്ധികളിൽ അനുഭവപ്പെടുന്ന വേദന, ഉറക്കത്തിലുണ്ടാകുന്ന പല്ലിറുമ്മൽ, കൂർക്കം വലി എന്നീ അസ്വസ്ഥതകൾക്ക് ആശ്വാസം പകരുന്ന നൂതന ചികിത്സ 2018 മുതൽ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഓറോഫേഷ്യൽ പെയിൻ എക്സ്പേർട്ടും മാക്‌സിലോഫേഷ്യൽ പ്രോസ്തോഡോന്റിസ്റ്റുമാണ് അദ്ദേഹം. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളായ എൻ.രാജേന്ദ്രൻ, പി.സുന്ദരൻ, അനിൽ മുത്തോടം, മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ.കെ.എൻ.ശ്യാം പ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.മീന അശോകൻ എന്നിവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ആർ.ശങ്കർ സ്മാരകത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കലും നടന്നു. ഡോ. വിശാഖ് സുകുവിന്റെ സേവനം എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ ലഭ്യമാണ്.