കൊല്ലം: വിശ്വഹിന്ദു പരിഷത്ത് ജില്ലാ വർഷാരംഭ ബൈഠക് കൊട്ടാരക്കരയിൽ നടന്നു. ആർ.എസ്.എസ് സംഘചാല് ഡോ.പ്രദീപ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് എറണാകുളം സംഭാഗ് സംഘടനാ സെക്രട്ടറി പി.എൻ.വിജയൻ, സംസ്ഥാന സഹസത്സംഗ പ്രമുഖ് ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായി സുരേന്ദ്രബാബു (പ്രസിഡന്റ്), സുന്ദരേശൻ, വിജയകുമാർ (വൈസ് പ്രസിഡന്റ്), എം.ബിജു (സെക്രട്ടറി), ഉണ്ണിക്കൃഷ്ണൻ, സുനിൽ(ജോ. സെക്രട്ടറി), ഹരി പള്ളിക്കൽ (സത്സംഗം പ്രമുഖ്), ഉദയകുമാർ (ധർമ്മ പ്രസാർ), മനോജ് കുമാർ (ട്രഷറർ), ലിജു ത്യാഗരാജ് (ബജ്റംഗദൾ സംയോജക്), ഗ്രീഷ്മ (ദുർഗാവാഹിനി സംയോജിക), ശ്രീവിദ്യ, അംബുജാക്ഷിയമ്മ (മാതൃശക്തി സംയോജിക) എന്നിവരെ തിരഞ്ഞെടുത്തു.