sndp-
എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ ചടയമംഗലം മേഖല സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ ചടയമംഗലം മേഖല സമ്മേളനം നിലമേൽ ശാഖ ഹാളിൽ നടന്നു. . യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്ര ബോസ് ആദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേംരാജ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ അമ്പിളിദാസൻ, എസ്‌.വിജയൻ, ജി. നളിനാക്ഷൻ, രഘു നാഥൻ, പങ്ങലുകാട് ശശി, എസ്‌. സുധാകരൻ, പി. അനിൽകുമാർ, എം. കെ. വിജയമ്മ , നിലമേൽ ശാഖ വൈസ് പ്രസിഡന്റ്‌ അശ്വനികുമാർ എന്നിവർ പ്രസംഗിച്ചു. എല്ലാ ശാഖകളിലും 25 വീടുകൾക്ക് ഒരു കുടുംബയോഗം യൂണിറ്റ് രൂപീകരിക്കുന്നതിന്റെ പ്രവർത്തന രൂപ രേഖ യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് അവതരിപ്പിച്ചു. 11ശാഖയിലെ ഭാരവാഹികൾ പങ്കെടുത്തു. നിലമേൽ ശാഖ സെക്രട്ടറി ജീനു, കുരിയോട് സെക്രട്ടറി അക്കരവിള സജീവ്, ചടയമംഗലം ശാഖ സെക്രട്ടറി മധു, ഇടയ്ക്കോട് ശാഖ സെക്രട്ടറി ദേവദാസ്, തെരുവിൻഭാഗം ശാഖ സെക്രട്ടറി സജു, ആക്കൽ സെക്രട്ടറി ശ്യം, ചെറിയവെളിനല്ലൂർ പ്രസിഡന്റ്‌ ആദർശ് ഭാർഗവൻ, വേങ്ങൂർ -ചെറുവക്കൽ സെക്രട്ടറി സുദർശനൻ, തേവന്നൂർ സെക്രട്ടറി വിദ്യാധരൻ, ഇളമാട് സെക്രട്ടറി ആർ. സന്തോഷ്‌, ചുണ്ട ശാഖ സെക്രട്ടറി മധു എന്നിവർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.